Wednesday, January 27, 2010

ഡിസ്കൌണ്ട്

ശ്രീ സച്ചിതാനന്തന്‍റെ മറന്നുവച്ച വസ്തുക്കള്‍ എന്ന പുസ്തകം വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ അതിനു 6% ഡിസ്കൌണ്ട്!!!
പുസ്തകവില 80 രൂപ. 6% ഡിസ്കൌണ്ട് കഴിച്ച്
75 രൂപ കടക്കാരനെ ഏല്‍പ്പിച്ച് പുസ്തകം ഞാന്‍ കൈപ്പറ്റി..



പൊടുന്നനെ എന്റെ മനസ്സില്‍ ഒരു സംശയം പൊട്ടിമുളച്ചു!!
പുസ്തകത്തിലെ 135 പേജിലെ 75 കവിതകളിലെ
ആയിരക്കണക്കിന് വരുന്ന വാക്കുകളില്‍ നിന്നുയരുന്ന കോടിക്കണക്കിനു-
വ്യാഖ്യാനങ്ങളില്‍ ഏതിനാണ്‌ 6% ഡിസ്കൌണ്ട്??
കടക്കാരന്‍ കൈമലര്‍ത്തി !
എന്തും വരട്ടെ എന്നുകരുതി ഞാനാ പുസ്തകം വായിച്ചു

സിനൈദീന്‍ സിഥാന്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയതാകുമോ-
ഡിസ്കൌണ്ട്ഇന് കാരണം ??

അതോ ഈ ശാസ്ത്രഞ്ജന്‍മാര്‍ സ്വപ്നങ്ങളെ ദഹിപ്പിക്കുന്ന പശുക്കളെ കണ്ടുപിടിച്ചു കാണുമോ ??

ആശയങ്ങള്‍ വിമര്‍ശിക്കപ്പെട്ടാല്‍ കവി കവിതകള്‍ക്ക് ഡിസ്കൌണ്ട് തരുമോ ??

ഇല്ല..

ആധുനികതയല്ലേ ? ചിലപ്പോള്‍ പുതിയ ആഖ്യാന രീതി പറഞ്ഞുതരുമായിരിക്കും
എങ്കിലും കവതക്ക് ഡിസ്കൌണ്ട് തരില്ല!

പുസ്തകം ഞാന്‍ തിരിച്ചും മറിച്ചും നോക്കി
പെട്ടെന്ന് ഞാന്‍ അത് ശ്രദ്ധിച്ചു ....

പുസ്തകത്തിന്‍റെ പുറകില്‍ ഒരു സ്റ്റിക്കര്‍ !!

80 രൂപ !!!!

ഞാനത് വലിച്ചുകീറി ...

ഞാന്‍ അത്ഭുതപ്പെട്ടു പോയി!

സ്റ്റിക്കറിനു താഴെ പുസ്തകവില

75 രൂപ!!!

ഞാനുറപ്പിച്ചു ,
മരണമില്ലാത്ത
മാര്‍ഗമില്ലാത്ത
കവിതയ്ക്ക്
ഡിസ്കൌണ്ടും ഇല്ല!!!

No comments:

Post a Comment